
കൊച്ചി കടല്‍ തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് വെച്ച് അപകടത്തില്‍ പെട്ട ലൈബിരിയൻ കപ്പല്‍ മുങ്ങിയതിന് പിന്നാലെ യോഗം വിളിച്ച് സംസ്ഥാന സർക്കാർ.
ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് യോഗം നടക്കുക. രാവിലെ 11.30 ക്കാണ് യോഗം. MSC ELSA 3 എന്ന കപ്പലാണ് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളും മുങ്ങി. വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പല്‍ ഇന്നലെയാണ് അപകടത്തില്‍പ്പെട്ടത്.
കപ്പലില്‍ നിന്ന് വീണ കണ്ടെയ്നറുകള്‍ കൊച്ചി ആലപ്പുഴ തീരങ്ങളില്‍ എത്തുമെനന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്തും കണ്ടെയ്നറുകള്‍ എത്താൻ സാധ്യതയുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം കണ്ടെയ്നർ തീരത്ത് എത്തിയേക്കാൻ സാധ്യതയുണ്ട്. ഡിഫൻസ് പിആർഒ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നാണ് അറിയിക്കുന്നത്. കണ്ടെയ്നറുകള്‍ മറ്റൊരു കപ്പലിലേക്ക് മാറ്റി തീരത്തേക്ക് അടുപ്പിക്കാനായിരുന്നു പദ്ധതി