
കൊല്ലം: ചരക്കുകപ്പല്‍ മറിഞ്ഞതിനെ തുടര്‍ന്ന് ഒഴുകിയെത്തിയ കണ്ടെയ്നര്‍ മുറിച്ചുമാറ്റുന്നതിനിടയില്‍ തീപിടിച്ച് പ്രദേശമാകെ പുക നിറഞ്ഞു.
ശക്തിക്കുളങ്ങരയില്‍ കണ്ടെയ്നറുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് പ്രശ്നം. പ്രദേശത്തെ മുഴുവന്‍ ഇരുട്ടിലാക്കുന്ന രീതിയില്‍ അതിശക്തമായ പുകയാണ് ഉയര്‍ന്നിരിക്കുന്നത്. തീ അണയ്ക്കുന്നതിനായി ഫയര്‍ഫോഴ്സ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
പ്രദേശവാസികളെ മാറ്റിയിട്ടുണ്ട്. വലിയ പുകയാണ്. ഇത് ശ്വസിക്കരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രദേശം മുഴുവന്‍ ഇരുട്ടു വ്യാപിക്കുന്ന രീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായിട്ടുള്ളത്. നാട്ടുകാരും എന്‍ഡിആര്‍എഫ് സേനയും അടക്കം തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വലിയ ജനസാന്ദ്രതയുള്ള മേഖലയാണ് ഇവിടം. തീപിടിക്കാനുള്ള കാരണമെന്താണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
കണ്ടെയ്നര്‍ ഒന്നാകെ കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇത് മുറിച്ചുമാറ്റി കൊണ്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്. 54 കണ്ടെയ്നറുകളാണ് അടിഞ്ഞത്. അതില്‍ എട്ടെണ്ണമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഓരോ കണ്ടെയ്നറിലും രാസവസ്തുക്കളും പ്ലാസ്റ്റിക്കും സ്പോഞ്ചും ഉള്‍പ്പെടെ പലതരം വസ്തുക്കളാണെന്നാണ് വിവരം. ആളുകളോട് മാറാനും പുക ശ്വസിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ശക്തികുളങ്ങര പള്ളിക്ക് സമീപത്തായിരുന്നു തീപിടുത്തം ഉണ്ടായത്. പുകയ്ക്ക് വലിയ ദുര്‍ഗന്ധമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇടുങ്ങിയ റോഡ് ആയതിനാല്‍ ഫയര്‍ഫോഴ്സിന് എത്തിച്ചേരാനും ഏറെ ബുദ്ധിമുട്ടായി. കണ്ടെയ്നറിന്റെ ലോക്ക് മുറിക്കുമ്ബോള്‍ സ്പാര്‍ക്ക് കണ്ടെയ്നറിനുള്ളിലെ ഫോമില്‍ പിടിച്ചാണ് തീ ഉണ്ടായതെന്നും ശക്തമായ കാറ്റ് ഉണ്ടായിരുന്നതിനാല്‍ തീ ആളിപ്പടര്ന്നതാണെന്നും പറയുന്നന്നു.