
തിരുവനന്തപുരം : കോവളം തീരപ്രദേശത്ത് കരക്കടിഞ്ഞനിലയില് മൃതദേഹം കണ്ടെത്തി . വെളളിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം കോവളം തീരത്തടിഞ്ഞത്.
മൃതദേഹം ആരുടേതാണെന്ന് വ്യക്തമല്ല.
കണ്ടെത്തിയ മൃതദേഹത്തില്‍ വായുടെ ഭാഗത്തും ശരീരത്തില്‍ നിറയെയും പ്ലാസ്റ്റിക് തരികള്‍ കണ്ടെത്തി . കൊച്ചി തീരക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകളില്നിന്നുളള പ്ലാസ്റ്റിക് തരികളാണ് ഇവയെന്നാണ് സൂചന . മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരില്‍ ആരുടെയെങ്കിലും മൃതദേഹമാണോ കോവളം തീരത്തടിഞ്ഞതെന്ന് സംശയമുയര്‍ന്നെങ്കിലും ബന്ധുക്കളെത്തി പരിശോധിച്ചതില്‍ മത്സ്യത്തൊഴിലാളികളുടേതല്ലെന്ന് സ്ഥിരീകരിച്ചു.