
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളില്‍ നാല് പേർ സുരക്ഷിതരാണെന്ന് വിവരം.
ഇവർ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്താണെന്ന് ഫോണ്‍ കോള്‍ ലഭിച്ചു. കാണാതായ മറ്റ് അഞ്ച് പേർക്കായി ഊർജിതമായ തെരച്ചില്‍ നടക്കുകയാണ്.
മെയ് 29ന് രാത്രി മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. 3 വള്ളങ്ങളിലായാണ് 9 പേർ പോയത്. ഇവർ തിരിച്ചെത്താതിരുന്നതോടെ ഇന്നലെ തന്നെ തെരച്ചില്‍ തുടങ്ങിയിരുന്നു. എന്നാല്‍ കടല്‍ക്ഷോഭവും ശക്തമായ കാറ്റും തെരച്ചിലിന് തിരിച്ചടിയായി.