
വണ്ടിത്താവളം (പാലക്കാട്): മദ്യപാനത്തിനു പണം നല്‍കാതിരുന്നതിന് മകന് വയോധികയെ കമ്ബികൊണ്ട് തല്ലിച്ചതച്ചു.
കന്നിമാരി മാരിയമ്മന്‍ ക്ഷേത്രത്തിനു സമീപം കാമലാക്ഷി (72) ക്കാണു മര്‍ദ്ദനമേറ്റത്. ഇവരുടെ മകന് ജയപ്രകാശിനെ (49) മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തു. കമലാക്ഷി തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
ജയപ്രകാശ് പതിവായി അമ്മയെയും വീട്ടുകാരെയും വിരട്ടിയാണു മദ്യപിക്കാന്‍ തുക കണ്ടെത്തിയിരുന്നതെന്നു നാട്ടുകാര്‍ പറയുന്നു. സംഭവദിവസവും അമ്മയ്ക്കു പെന്ഷന് ലഭിച്ച പണം ഇയാള്‍ ചോദിച്ചു. അതു നല്കാന് വിസമ്മതിച്ചതോടെയായിരുന്നു ആക്രമണം. തേങ്ങ പൊതിക്കാനുപയോഗിക്കുന്ന ഇരുമ്ബുകമ്ബി ഉപയോഗിച്ചാണ് ആക്രമിച്ചത്. കൈകള്‍ക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ കമലാക്ഷിയെ സമീപമുള്ളവര്‍ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികളുടെ പരാതിയില്‍ ജയപ്രകാശിനെ പോലീസ് പിടികൂടി. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു.