
ന്യൂഡല്‍ഹി : ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻ്റെ ഗുണനിലാവരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നല്കി.
വന്ദേഭാരത്, രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളില്‍ പോലും ഭക്ഷണത്തിന്റെ നിലവാരം, ശുചിത്വം, സമയക്രമം എന്നിവയില്‍ വലിയ പിഴവുകള്‍ ഉണ്ടെന്നുള്ള പരാതികള്‍ മാധ്യമങ്ങളിലുടെയും നേരിട്ടും ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് റേയില്‍വേ മന്ത്രിയെ ആ വിവരം കത്തിലൂടെ അറിയിച്ചത്.
ഭക്ഷണത്തിൻ്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും
സമയക്രമത്തിലെ വ്യതിയാനം സമയോചിതമായി യാത്രക്കാരെ അറിയിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും മന്ത്രിയുടെ അടിയിന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ കെ.വി തോമസ് ആവശ്യപ്പെട്ടു.