
ഒരുകാലത്ത് തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരിലൊരാളായിരുന്നു സിമ്രാന് (ടശാൃമി). തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമൊക്കെ സിമ്രാന് സാന്നിധ്യമറിയിച്ചിരുന്നു. ഇടയ്ക്ക് അഭിനയത്തില്‍ നിന്ന് ചെറിയൊരിടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ സിനിമയില്‍ സജീവമാണ് സിമ്രാന്. ഇപ്പോഴിതാ നടന് മമ്മൂട്ടിയേക്കുറിച്ച് സിമ്രാന് പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.മമ്മൂട്ടി ചിത്ര ഇന്ദ്രപ്രസ്ഥത്തിലൂടെയായിരുന്നു സിമ്രാന്റെ തെന്നിന്ത്യന്‍ സിനിമാ രം?ഗത്തേക്കുള്ള അരങ്ങേറ്റം. അടുത്തിടെ ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് സിമ്രാന് സംസാരിച്ചത്. മമ്മൂട്ടി ഐക്കണിക് ഫി?ഗറാണെന്നും ഇന്നും ഒരു മാറ്റവുമില്ലെന്നും അവര്‍ പറഞ്ഞു. എല്ലാവര്ക്കും മാതൃകയാണ് മമ്മൂട്ടി. തന്റെ സഹോദരന് സുമിത് മമ്മൂട്ടിയ്ക്കൊപ്പം രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെന്നും സിമ്രാന് പറഞ്ഞു.
‘ഇന്ദ്രപ്രസ്ഥം എന്ന ഒറ്റച്ചിത്രമേ മമ്മൂട്ടി സാറിനൊപ്പം ചെയ്തിട്ടുള്ളൂ. തമിഴ്നാട്ടില്‍ ഡല്‍ഹി ദര്‍ബാര്‍ എന്ന പേരിലാണ് ആ പടം റിലീസ് ചെയ്തത്. വിദ്യാസാ?ഗറായിരുന്നു സം?ഗീതസംവിധായകന്‍. ഞാന്‍ പക്ഷേ മമ്മൂട്ടി സാറിന്റെ നായികയല്ലായിരുന്നു. വിദ്യാസാ?ഗര്‍ ഈണമിട്ട രണ്ട് ?ഗാനങ്ങളുണ്ട് ആ ചിത്രത്തില്‍. അതിമനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ദക്ഷിണേന്ത്യയിലെ എന്റെ ആദ്യ ചിത്രവും അതായിരുന്നു. ഇന്ദ്രപ്രസ്ഥത്തിന് ശേഷമാണ് നേരുക്ക് നേര് ചെയ്തത്.
മമ്മൂട്ടി സാറിന്റെ ബസൂക്ക കണ്ടിരുന്നു. അദ്ദേഹം ഒരു ഐക്കണിക് ഫി?ഗറാണ്. ഇപ്പോഴും അങ്ങനെത്തന്നെയാണ്. തീരെ മാറിയിട്ടില്ല. നമുക്കെല്ലാവര്‍ക്കും ഒരു മാതൃകയാണ് മമ്മൂട്ടി സാര്‍. രജനി സാറും അങ്ങനെത്തന്നെ. എന്റെ അനിയന് സുമിത് മമ്മൂട്ടി സാറിനൊപ്പം ബി?ഗ് ബി എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ഇളയ സഹോദരനായി വേഷമിട്ടിരുന്നു.’ സിമ്രാന് പറഞ്ഞു.