“Smyle Foundation” ൻറെ നേതൃത്വത്തിൽ ബാംഗ്ളൂർ ഹെസർഗട്ടക്ക് സമീപം തിരുമലപുര “GHPS” ലെ 65 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2024 – 25 അദ്ധ്യയന വർഷത്തിൽ SSLC ക്ക് കർണ്ണാടകയിൽ 2 – ആം റാങ്ക് കരസ്ഥമാക്കിയ ലിഖിതയെ ചടങ്ങിൽ ആദരിച്ചു. Smyle Foundation മാനേജിംഗ് ട്രസ്റ്റി പി സതീഷ് കുമാര്‍, ട്രസ്റ്റി അബ്ദുൾ ഗഫൂർ, കോർഡിനേറ്റർ സുരേഷ് പാൽകുളങ്ങര, മനുഷ്യാവകാശ പ്രവർത്തകൻ ചന്ദൻ ഗൗഡ എന്നിവർ നേതൃത്വം നൽകി.