
കാസർകോട്: കാസർകോഡ്കറന്തക്കാടില് കാറിന്റെ മുകളില്‍ ഇരുന്ന് അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഉളിയത്തടുക്ക മജർ സ്വദേശി ഉബൈദ് ആണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന വാഹനം വാടകയ്ക്കെടുത്തതാണെന്ന് പോലീസ് കണ്ടെത്തി.
വിഷയത്തില്‍ മന്ത്രി ഇടുപെടല്‍ നടത്തുകയും അഡീഷണല്‍ ട്രാൻസ്പോർട്ട് കമ്മീഷണറോട് റിപ്പോർട്ട് നല്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. കാറിൻ്റെ ഡിക്കിയുടെ മുകളിലിരുന്നാണ് ഇന്നലെ രാത്രിയില്‍ യുവാവ് അഭ്യാസപ്രകടനം നടത്തിയത്. യുവാവ് അഭ്യാസപ്രകടനം നടത്തിയ വാഹനത്തിന് പിന്നിലുണ്ടായിരുന്ന വാഹനത്തിലെ യാത്രാക്കാരാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്.