
കാസർകോട്: കാസർകോട്ടെ തെയ്യം കലാകാരൻ ടി സതീശൻ (43) എന്ന ബിജുവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തില്‍ സുഹൃത്ത് ചിതാനന്ദയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അയല്‍വാസിയായ തമ്ബു നായിക് എന്ന ചോമണ്ണനായികിൻ്റെ വീട്ടുവരാന്തയിലാണ് അബോധാവസ്ഥയില്‍ സതീശനെ കണ്ടെത്തുന്നത്.
സഹോദരി സൗമിനിയാണ് സതീശനെ അബോധാവസ്ഥയില്‍ കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തില്‍ സതീശന്റെ കഴുത്തെല്ലു പൊട്ടിയതായി കണ്ടെത്തി. ശരീരത്തിൻ്റെ പിറകുഭാഗത്തും ആന്തരിക പരിക്കുള്ളതായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ്