
ബെംഗളൂരു: ബെംഗളൂരു ദേശീയപാതയില്‍ വാഹനാപകടം. ഇന്ന് പുലർച്ചെ നാല് മണിക്ക് തിരുപ്പതി – ബെംഗളൂരു ദേശീയപാതയിലെ ഹോസ്കൊട്ടയിലാണ് അപകടം സംഭവിച്ചത്.
നാല് പേർക്ക് അപകടത്തില്‍ ജീവൻ നഷ്ടമായി.
ആന്ധ്രാ പ്രദേശ് ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കേശവ് റെഡ്ഡി, തുളസി, പ്രണതി, ഒരു വയസുള്ള പെണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 16 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.