
ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റർ അപകടം. ഹെലികോപ്റ്ററിലുള്ളത് ആറ് യാത്രികർ. ഡെറാഡൂണില്‍ നിന്ന് കേദാർനാഥിലേക്കുള്ള യാത്രക്കിടെയാണ് അപകടം.
ഗൗരികുണ്ടില്‍ വെച്ച് ഹെലികോപ്റ്റർ കാണാതായി. അപകടകാരണം മോശം കാലാവസ്ഥയെ തുടർന്ന് എന്ന് വിവരം. ആര്യൻ എവിയേഷന്റെ ഉടമസ്ഥതയില്‍ ഉള്ള ഹെലികോപ്റ്റർ ആണ് അപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവർത്തനം നടപടികള്‍ ആരംഭിച്ചു.
കേദാർനാഥ് ധാമില്‍ നിന്ന് യാത്രക്കാരെ കയറ്റി ഗുപ്തകാശിയിലേക്ക് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ, കേദാർനാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടർന്ന് ദിശ തെറ്റി. മേഖലയിലെ കാലാവസ്ഥ വളരെ മോശമായിരുന്നെന്നും അതുകൊണ്ടാണ് ഹെലികോപ്റ്റർ വഴി തെറ്റിയതെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.