
കോട്ടയം: കോൺഫിഡറേഷൻ ഓഫ് റെസിഡൻസ് വെൽഫയർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉൽഘാടനം ചെയ്ത ചടങ്ങിൽ ഏറ്റുമാനൂർ നഗര സഭ ചെയർപേഴ്സൺ ശ്രീമതി ലവ്ലി ജോർജ് പടിക്കര, വ്യാപാര ക്ഷേമ ബോർഡ് വൈസ് ചെയർമാൻ ഈ എസ് ബിജു, കൗൺസിലർമാർ രശ്മി ശ്യാം, വിജി ഫ്രാൻസിസ് CORWA സ്റ്റേറ്റ് ജനറൽ സെക്രട്ടറി അജിത്കുമാർ, സെക്രട്ടറി ജെയ്സൺ മാത്യു, എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. CORWA ജില്ലാ പ്രസിഡന്റ് ശ്രീ ഒ ആർ ശ്രീകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പി ചന്ദ്രകുമാർ സ്വാഗതം ആശംസിച്ചു. PJ മൈക്കിൾ, കെ സി ഉണ്ണികൃഷ്ണൻ കളത്തൂർ, സന്തോഷ് വിക്രമൻ, സജിത്ത് ബാബു, ബിജോ കൃഷ്ണൻ, സൂസൻ തോമസ്, ജി ജി സന്തോഷ്കുമാർ, ത്രേസ്യമ്മ ജോൺ, സുജ എസ് നായർ, കെ ആർ ഉണ്ണികൃഷ്ണൻ നായർ, ഹരിയേറ്റുമാനൂർ എന്നിവർ ആശംസകൾ അർപ്പിച്ചു, 125 വിദ്യാർഥികൾക്കു പഠനോപകാരണങ്ങൾ വിതരണം ചെയ്തു അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി