
ലോകത്തിലെ ആദ്യത്തെ എഐ സ്ഥാനാർഥിയെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ യുകെയിലെ വോട്ടർമാർക്ക് അവസരം ലഭിച്ചിരിക്കുകയാണ്. വ്യവസായിയായ സ്റ്റീവ് എൻഡകോട്ടാണ് തനിക്ക് വേണ്ടി എഐ പ്രതിനിധിയെ രംഗത്ത് ഇറക്കിയിരിക്കുന്നത്. ഇന്ന് ജൂലൈ നാലിനാണ് ബ്രിട്ടണിൽ പൊതുതെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. സ്വതന്ത്ര സ്ഥാനാർഥിയായ എൻഡകോട്ടിന് വേണ്ടി എഐ സ്റ്റീവ് എന്ന ഐഐ സാങ്കേതിക വിദ്യ പ്രകാരം പ്രവർത്തിക്കുന്ന അവതാരമാണുള്ളത്.
ന്യൂറൽ വോയ്സ് എന്ന സ്ഥാപനം നടത്തുന്ന 59കാരനായ സ്റ്റീവ് എൻഡകോട്ട് സ്വന്തമായി ഇപ്പോൾ ഒരു പാർട്ടിയും സ്ഥാപിച്ചിട്ടുണ്ട്. .. തെരഞ്ഞെടുപ്പിൽ എഐ സ്റ്റീവ് ആണ് വിജയിക്കുന്നതെങ്കിൽ എൻഡകോട്ടായിരിക്കും എംപിയായി പാർലമെൻറിൽ എത്തുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.