
ലണ്ടൻ ∙ ബ്രിട്ടിഷ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയോട് തോൽവി സമ്മതിച്ച് ഋഷി സുനക്. വടക്കൻ ഇംഗ്ലണ്ടിലെ സ്വന്തം പാർലമെന്റ് സീറ്റ് ഉറപ്പിച്ചതിന് ശേഷം, ലേബർ പാർട്ടി നേതാവായ കീർ സ്റ്റാർമാറെ ഋഷി സുനക് അഭിനന്ദിച്ചു. രാജ്യത്തിന്റെ ഭാവിയുടെ സ്ഥിരതയും വാഗ്ദാനവും ഉയർത്തിക്കാട്ടിക്കൊണ്ട്, സമാധാനപരമായ അധികാര പരിവർത്തനത്തിന് ഋഷി സുനക് ആഹ്വാനം ചെയ്തു.
ലിബറൽ ഡെമോക്രാറ്റ്സ്, ഗ്രീൻ പാർട്ടി, സ്കോട്ടിഷ് നാഷനൽ പാർട്ടി, ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി, ഷിൻ ഫെയ്ൻ പാർട്ടി എന്നിവയുടെ സ്ഥാനാർഥികളും സ്വതന്ത്രരുമാണ് മത്സര രംഗത്തുണ്ടായിരുന്ന മറ്റ് പാർട്ടികൾ. രാജ്യത്തെ സാമ്പത്തിക നയങ്ങളാണ് ഈ തിരഞ്ഞടുപ്പിലെ പ്രധാന വിഷയമായി മാറിയത്.