
ഇത് മിന്നു എന്ന വിസ്മയ.. കൊടുവായൂർ ഹൈസ്കൂൾ എട്ടാം തരത്തിലെ ഡിഫ്റീന്റ്ലി ഏബിൾഡ് വിദ്യാർത്ഥിനി..കൊടുവായൂർ ജി എൽ പി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപ്പി സെന്ററിൽ സ്പീച്ച് തെറാപ്പിക്കു വന്നതാണ് വിസ്മയയും അമ്മ സൗമ്യയും. ..ടി സി വാങ്ങിപ്പോയി 3 കൊല്ലമായി.. തെറാപ്പിക്കു പോകുന്ന വഴി താൻ പഠിച്ച മൂന്നാം ക്ലാസ്സിൽ പഠിപ്പിച്ച അദ്ധ്യാപകനെ കണ്ടതും പിന്നെ ഒന്നും ആലോച്ചില്ല… നേരെ ക്ലാസ്സിൽ കയറി അവളുടെ സ്ഥാനത്തു ഇരിപ്പുറപ്പിച്ചു.. 3ലെ ഇപ്പോഴത്തെ വിദ്യാർഥികൾ പരിഭ്രമിച്ചു.. അദ്ധ്യാപകൻ പറഞ്ഞു മനസിലാക്കി കൊടുത്തു. തെളിനീര് പോലെ സ്നേഹം ഒഴുകി. കുഞ്ഞുമക്കൾ വിസ്മയക് വരയ്ക്കാൻ ബുക്ക്, ക്രയോൺ, പെൻസിൽ സ്കെച് ഒക്കെ കൊടുത്തു… അവർ കൂട്ടായി.. അവസാനം സൗഹൃദത്തിനിടക്ക് വിസ്മയ വന്ന കാര്യം മറക്കാതിരിക്കാൻ അമ്മയെ അദ്ധ്യാപകൻ ഓർമിപ്പിച്ചു… അവൾ തെറാപ്പിക്കു പോയി.. 3ലെ കുഞ്ഞുമക്കൾ അവളെയും അമ്മയെയും സ്നേഹത്തോടെ യാത്രയാക്കി..