കല്ലൂർ∙ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാർ. വയനാട് കല്ലൂരില്‍ മന്ത്രി ഒ.ആര്. കേളുവിനെ നാട്ടുകാര്‍ വഴിയില്‍ തടഞ്ഞു. പിന്നീട് മന്ത്രി മടങ്ങി. നാട്ടുകാർ റോഡ് ഉപരോധിച്ചു. അതേസമയം, സംഭവത്തിൽ സർവകക്ഷിയോഗം നടക്കുകയാണ്. വയനാട് കല്ലൂർ മാറോട് ഊരിലെ രാജുവാണു കൊല്ലപ്പെട്ടത്. രാജുവിന്റെ മൃതദേഹം കല്ലൂരിലെത്തിച്ചു.കഴിഞ്ഞ ഞായറാഴ്ചയാണ് കാട്ടാനയുടെ ആക്രമത്തിൽ രാജുവിന് പരുക്കേറ്റത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണു രാജു മരിച്ചു. വയലിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന രാജുവിനെ വീടിനു സമീപത്തുവച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
Contents