
കൊടുവായൂർ: ജി ബി എൽ പി സ്കൂൾ വൈവിധ്യങ്ങളായ പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു..മൂന്നാം തരത്തിലെ നിവേദ്യ.എൻ അവതരിപ്പിച്ച ചാന്ദ്രദിന ഗാനത്തോടെ ആരംഭിച്ച പരിപാടി കൊടുവായൂർ എ എം എസ് എം എം ടി ടി ഐ പ്രിൻസിപ്പൽ വി എൻ ജ്യോതി ഉദ്ഘാടനം ചെയ്തു.ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളുമായി സംവദിച്ചു..സീനിയർ അദ്ധ്യാപകൻ ഷീൻ ചന്ദ്രൻ അധ്യക്ഷനായി.കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ, പോസ്റ്റർ, റോക്കറ്റുകളുടെ നിശ്ചലമാതൃകകൾ എന്നിവയുടെ പ്രദർശനം നടന്നു.. രണ്ടാം തരത്തിലെ മുഹമ്മദ് സഫാൻ. എസ് ,യു കെ ജി യിലെ ദിൽജിത് ദീപു. ഡി എന്നിവർ നീൽ ആംസ്ട്രോങ്ങിന്റെയും എഡ്വിൻ അൽഡ്രിന്റെയും വേഷത്തിൽ ചടങ്ങിൽ എത്തിയത് കുട്ടികൾക്ക് കൗതുകമായി. തുടർന്ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട കാവ്യാലാപനം പ്രസംഗം കഥ, കടങ്കഥ എന്നിവ കുട്ടികൾ അവതരിപ്പിച്ചു… തുടർന്നു വീഡിയോ പ്രദർശനം, മെഗാക്വിസ് എന്നിവയും സംഘടിപ്പിച്ചു.. ശ്രീഹരി ശ്രീറാം സഹോദരങ്ങൾ തയ്യാറാക്കിയ ചന്ദ്രയാൻ lll ന്റെ വലിയ നിശ്ചലമാതൃക കുരുന്നുകണ്ണുകളിൽ അത്ഭുതമുള വാക്കി.