
മലയാളിയായ പ്രശസ്ത ഗായിക വിനിത പാടിയ ഈ ഗാനം രചിച്ചിരിക്കുന്നത് ബാംഗ്ലൂരിലെ കർമ്മലാരത്തു താമസിക്കുന്ന സുധി ആണ്. സംഗീതം രാജേഷ്ബാബു.ഴ യിലെ തന്നെ മറ്റൊരു ഗാനമായ സുധിയുടെ ‘താളം തുള്ളിയോടും…’ എന്ന നാജിം ഇർഷാദൂഓ ദേവാനന്ദയും ചേർന്ന് പാടിയ ഗാനം എറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട് സ്വദേശിയായ സുധിയുടെ
റിലീസ് ചെയ്യുന്ന 12ാമത്തെ സിനിമാഗാനമാണിത്.
യേശുദാസ്, എംജി ശ്രീകുമാർ പി.സുശീല, വാണിജയറാം ചിത്ര, വിനിത,നജീം അർഷാദ്, ശ്രേയാ ജയദീപ്, കൊല്ലം അഭിജിത്,ചെങ്ങന്നൂർ ശ്രീകുമാർ, സുനിൽകുമാർ ഗായത്രി,രഞ്ജിനി ജോസ്,വിനോദ് കോവൂർ, എന്നിവർ പാടിയിട്ടുണ്ട്. ഓണം, കേരളീയം തുടങ്ങി കുറച്ച് ആൽബങ്ങൾക്കു വേണ്ടിയും ഗാനങ്ങളെഴുതിയിട്ടുണ്ട്. ശ്രീഹള്ളി, മാധവീയം, പെർഫ്യും, ഴ എന്നിവയാണ് റിലീസ് ആയ സിനിമകൾ.ഒരു റഷ്യൻ വോഡ്കയും റെനിഗേഡും,മിർസാ ഗുലബ്, എന്റെ നിള എന്നീ മൂന്നു ചെറുകഥാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്.