വിഷു- ഈസ്റ്റര്‍ തിരക്ക് കണക്കിലെടുത്ത് സ്പെഷ്യല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. ഏപ്രില്‍ എട്ടുമുതല്‍ 22 വരെയുള്ള ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. സ്പെഷ്യല്‍ സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി കെഎസ്ആര്‍ടിസി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുകള്‍ ലഭ്യമാണ്. നിലവിലുള്ള സര്‍വ്വീസുകള്‍ക്ക് പുറമെയാണ് പ്രത്യേക അധിക സര്‍വീസുകള്‍ എന്നും കെഎസ്ആര്‍ടിസി അറിയിച്ചു.