
ന്യൂഡല്‍ഹി: പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ സംഭവത്തില്‍ രണ്ട് പേര് ഉത്തര്‍പ്രദേശില്‍ പിടിയില്‍. ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പാകിസ്ഥാനുമായി പങ്കിട്ടുവെന്ന കുറ്റത്തിന് മുഹമ്മ?ദ് ഹാറൂണ്‍, തുഫൈല്‍ എന്നിവരാണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് പൊലീസിന്റെ ഭീകര വിരുദ്ധ സേനയാണ് ഇരുവരേയും പിടികൂടിയത്. പിടിയിലായവരില്‍ ഒരാള്‍ ഇന്ത്യയില്‍ നിന്നു പുറത്താക്കപ്പെട്ട ഹൈകമ്മീഷനിലെ ഉദ്യോ?ഗസ്ഥനുമായി അടുത്ത ബന്ധം പുലര്‍ത്തിയ ആളാണ്.
മുഹമ്മദ് ഹാറൂണ്‍ ഇന്ത്യ പുറത്താക്കിയ പാകിസ്ഥാന് എംബസി ഉദ്യോ?ഗസ്ഥന് മുഹമ്മദ് ഹുസൈനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ്. ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയാകാന്‍ സാധ്യതയുള്ള വിവരങ്ങള്‍ ഹാറൂണ്‍ പാകിസ്ഥാനു കൈമാറിയെന്നാണ് വിവരം.
പാകിസ്ഥാന് പിന്തുണയുള്ള സംഘടനകള്‍ ഇന്ത്യാ വിരുദ്ധ അജണ്ടകളുമായി സൃഷ്ടിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ തുഫൈല്‍ സജീവമാണെന്ന് എടിഎസിന് വിശ്വസനീയമായ രഹസ്യാന്വേഷണം ലഭിച്ചിരുന്നു. പിന്നാലെയാണ് അറസ്റ്റ്. തെ?ഹരീകെ ലബൈക് എന്ന ഭീകര സംഘടനയുടെ നേതാവായ മൗലാന ഷാദ് റിസ്വിയുടെ വിഡിയോകള്‍ ഇയാള്‍ വാട്സ്ആപ്പ് ?ഗ്രൂപ്പുകള്‍ ഷെയര്‍ ചെയ്തിരുന്നു. ഈ സംഘടനെ പിന്തുണയ്ക്കുന്ന 600 പാകിസ്ഥാന് പൗരന്മാരുമായി ബന്ധം പുലര്‍ത്തിയിരുന്ന തുഫൈലിനെ വാരാണസിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ഒരു വിശുദ്ധ യുദ്ധം, ബാബറി മസ്ജിദ് പൊളിച്ചതിന് പ്രതികാരം, ശരിയത്ത് നിയമം നടപ്പിലാക്കല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ആശയമായ ഗസ്വ ഇ ഹിന്ദ് ആഹ്വാനങ്ങള്‍ ഈ സന്ദേശങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
രാജ്ഘട്ട്, നമോഘട്ട്, ?ഗ്യാന്‍വ്യാപി, റെയില്‍വേ സ്റ്റേഷന്, റെഡ് ഫോര്‍ട്ട്, നിസാമുദ്ദീന്‍ ഔലിയ, ജുമാമസ്ജിദ് തുടങ്ങി തന്ത്രപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങള്‍ പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കു തുഫൈല്‍ അയച്ചു കൊടുത്തതായി കണ്ടെത്തി. പാകിസ്ഥാന് സേനയില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയുടെ ഭാര്യയായ നഫീസ എന്ന സ്ത്രീയുമായി തുഫൈല്‍ നിരന്തരം സമൂഹ മാധ്യമങ്ങള്‍ വഴി ബന്ധപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.