
തിരുവനന്തപുരം: കേരള സർവകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ഗവ, എയ്ഡഡ് , സ്വാശ്രയ ആർട്സ്, സയൻസ് കോളജുകളിലും യുഐടി, ഐഎച്ച്ആർഡി കേന്ദ്രങ്ങളിലും ഏകജാലക സംവിധാനം വഴി ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് (എഫ്വൈയുജിപി) ഓണ്‍ലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു.
അവസാന തീയതി ജൂണ്‍ 7. (https://admissions.keralauniversity.ac.in) . ബിഎ മ്യൂസിക്, ബിപിഎ എന്നീ കോഴ്സുകള്‍ക്കും ഏകജാലക പോർട്ടല്‍ വഴി അപേക്ഷിക്കാം. ഒസിഐ കാർഡ് ഉള്ളവരും വിദേശ വിദ്യാർഥികളും പ്രവേശനത്തിന് [email protected] ല്‍ ബന്ധപ്പെടണം.