
തൃശ്ശൂർ: തൃശ്ശൂർ ചേരുംകുഴിയില്‍ കുളത്തില്‍ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുണ്‍ ആണ് മരിച്ചത്.
ചേരുംകുഴി നീർച്ചാലില്‍ വീട്ടില്‍ സുരേഷിൻ്റെ മകനാണ് സരുണ്‍.
ഒപ്പം വീണ സഹോദരനെ നാട്ടുകാർ രക്ഷപ്പെടുത്തി. സഹോദരൻ വരുണിനെ (8) ജൂബിലി മിഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.