
പാലക്കാട്: മണ്ണാർക്കാട് ബസ് സ്റ്റാൻഡിനകത്ത് ബസ്സിനടിയില്‍പ്പെട്ട എംപ്ലോയ്മെന്റ് ഓഫീസര്‍ മരിച്ചു.
മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. ഈ മാസം 31ന് ജോലിയില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് ദാരുണ സംഭവം നടന്നത് .
വീട്ടില്‍ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന
പ്രസന്നകുമാരിയുടെ ദേഹത്ത് ബസിന്റ് ഡോർ തട്ടുകയായിരുന്നു. റോഡില്‍ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു . നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.