
വടകര: പയ്യോളി അയനിക്കാട് പെട്രോള്‍ പമ്ബിനു സമീപം പിക്കപ്പ് വാനിനു തീപിടിച്ചു. കോഴിക്കോട് നടക്കാവ് പി.കെ. സുനാസിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് ഓടിക്കൊണ്ടിരിക്കുമ്ബോള്‍ തീപിടിച്ചത്.
വടകര അഗ്നി രക്ഷാനിലയത്തില്‍ നിന്നും ഒരു യൂണിറ്റ് എത്തി തീയണച്ചു. അസി. സ്റ്റേഷൻ ഓഫിസർ പി. വിജിത്ത്കുമാർ സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ ഒ. അനിഷ്, ഫയർ ഓഫിസർമാരായ എ. ലിജു, സഹീർ പി.എം, അമല്‍ രാജ് ഒ.കെ., റഷീദ് കെ.പി., സി.ഹരിഹരൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്.