
ഹൈദരാബാദ്: തായ്ലന്‍ഡിന്റെ ഓപ്പല്‍ സുചാത ചുവാങ്സ്രി ലോകസുന്ദരി. എത്യോപ്യയിലെ ഹാസെറ്റ് ഡെറേജെ അഡ്മാസു ഒന്നാം റണ്ണറപ്പായി.
107 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് സുചാത സുന്ദരിപ്പട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ വിജയിയായ ക്രിസ്റ്റൈന പിസ്സ്കോവയാണ് ഓപ്പലിനെ കിരീടം അണിയിച്ചത്. കഴിഞ്ഞ വര്‍ഷവും ഇന്ത്യയാണ് മത്സരത്തിന്റെ ആതിഥേയത്വം വഹിച്ചത്.
ഇന്ത്യന്‍ സുന്ദരി നന്ദിനി ഗുപ്ത ഫൈനലിലെത്തിയെങ്കിലും ആദ്യ ഇരുപത് പേരില്‍ ഒരാളാകാനേ കഴിഞ്ഞുള്ളൂ. മനുഷി ഛില്ലറാണ് അവസാനമായി ലോക സുന്ദരി കിരീടം നേടിയ ഇന്ത്യക്കാരി. 2017ലായിരുന്നു അവരുടെ വിജയം. റീത്ത ഫാരിയ, ഐശ്വര്യ റായ്, ഡയന ഹേഡന്‍, യുക്ത മൂഖേ, പ്രിയങ്ക ചോപ്ര എന്നിവരും ഇന്ത്യക്കായി ലോക സുന്ദരിപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്.