
ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മധുരയില്‍ നടക്കുന്ന ഡി എം കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍, എം കെ സ്റ്റാലിൻ ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ചു.
എഐഎഡിഎംകെയെ ഇപിഎസ് ബിജെപിയുടെ നിയന്ത്രണത്തിലാക്കിയെന്നും തമിഴ്നാടിനെയും ബിജെപി നിയന്ത്രണത്തിലാക്കാൻ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിൻ പറഞ്ഞു.
മധുരയിലെ ജനറല്‍ കൗണ്‍സില്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ അവസാനിക്കണം. നാളെ മുതല്‍ ദിവസവും താൻ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ കാണുമെന്നും ചെറുപ്പക്കാർക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊർജവും ജയവും പാർട്ടിയില്‍ എത്തുമെന്ന് എംകെ സ്റ്റാലിൻ പറഞ്ഞു.
‘ബിജെപി സഖ്യം തമിഴ്നാട്ടില്‍ അധികാരത്തില്‍ വരാൻ ആഗ്രഹിക്കുന്നു. അധികാരത്തില്‍ വന്നാല്‍ അവർ എന്തുചെയ്യുമെന്ന് ഞാൻ വിശദീകരിക്കാം. ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് അവർ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്കാൻ അവർ അനുവദിക്കില്ല. പിന്തിരിപ്പൻ പ്രവർത്തനങ്ങളില്‍ അവർ നമ്മളെ മുക്കിക്കൊല്ലും,’ സ്റ്റാലിൻ പറഞ്ഞു. പാർട്ടിയുടെ ശക്തി അതിന്റെ വളണ്ടിയർമാരുടെ വിശ്വാസമാണ്.