
കൊല്ലം: പൻമനയില് നാലര വയസുകാരി ഓടയില്‍ വീണ് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശികളായ അനീഷ്, രശ്മി ദമ്ബതികളുടെ മകള്‍ അക്ഷികയാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് പൻമന വടുതലയിലെ അമ്മയുടെ വീടിന് സമീപം കളിച്ചുകൊണ്ട് നില്‍ക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂള്‍ പ്രവേശനത്തിന് കാത്തിരിക്കവേയാണ് കുഞ്ഞിന്റെ ദാരുണാന്ത്യം.