
സിക്കിമില്‍ മണ്ണിടിച്ചില്‍ മൂന്ന് പേർ മരിച്ചു. കാണാതായ 9 പേർക്കായി തിരച്ചില്‍ തുടരുന്നു. സൈനിക ക്യാമ്ബിന് സമീപം ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്.
ഇന്നലെ വൈകിട്ടാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. സൈനിക ക്യാമ്ബിന് സമീപമാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്ബത് പേരെ കാണാതായാണ് വിവരം. ഇവർക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
അതേസമയം വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളില്‍ മഴക്കെടുതിയില്‍ 34 മരണം റിപ്പോർട്ട് ചെയ്തു. അസമിലും ത്രിപുരയിലും മേഘാലയിലും വെള്ളപ്പൊക്കം. മൂന്നുലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചു.അസമില്‍ പതിനായിരത്തിധികം പേർ ദുരിതാശ്വാസ ക്യാമ്ബിലാണ്. അരുണാചല്‍പ്രദേശില്‍ കുടുങ്ങിക്കിടന്ന 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി.