
നാദാപുരം: വാട്സാപ്പില്‍ പോസ്റ്റിറ്റത് ചോദ്യം ചെയ്യുന്നതിനിടെ നാദാപുരത്ത് രണ്ടുപേർക്ക് വെട്ടേറ്റു. ഇന്നലെ രാത്രി ഒമ്ബത് മണിക്കാണ് സംഭവം.
സഹോദരങ്ങളായ ഊനംവീട്ടില്‍ നാസർ , സലീം എന്നിവർക്കാണ് വെട്ടേറ്റത്. അയല്‍വാസിയാണ് ഇരുവരെയും വെട്ടി പരിക്കേല്‍പ്പിച്ചത്.
വാട്സ് ആപ്പ് സന്ദേശത്തെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. നാസറിനും സലീമിനുമെതിരായി മോശം പരാമർശം നടത്തിയത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇരുവർക്കും വെട്ടേറ്റത്. നാസറിന്റെ വയറിനും സലീമിന്റെ കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ രണ്ടുപേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അക്രമത്തിനു പിന്നാലെ നാദാപുരം പോലീസ് സ്ഥലത്തെത്തി. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചു