
പാലക്കാട്: ചിറ്റൂർ പൊല്പള്ളി ചിറവട്ടത്ത് പിറന്നാള്‍ ദിനത്തില്‍ വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. ചിറവട്ടം രാജന്റെയും ബിന്ദുവിന്റെയും ഏകമകള്‍ ശ്രേയയാണ് (18) മരിച്ചത്.
വെള്ളിയാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു സംഭവം. കുളിമുറിയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പരഞ്ഞു.
കുട്ടിയെ ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് അമ്മ ബിന്ദു മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. രാജൻ കോഴിക്കോട്ട് ജോലിസ്ഥലത്തായിരുന്നു.
ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡോക്ടർമാർ അറിയിച്ചതായി പോലീസ് പറഞ്ഞു.