കുലാലംപൂരിലെ ക്യാപ്പിറ്റൽ ഫൈൻ ആർട്ട് ഗാലറിയിൽ 10 രാജ്യങ്ങളിൽ നിന്നുള്ള 23 കലാകാരന്മാരുടെ വിസ്മയ കാഴ്ചകളൊരുക്കി ‘ഫ്യൂഷൻ ആർട്ട് മലേഷ്യ 2025’ അന്താരാഷ്ട്ര ചിത്ര പ്രദർശനം സമാപിച്ചു. സാംസ്കാരിക വൈവിധ്യങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തിക്കൊണ്ട് ഡിസംബർ 31 വരെയാണ് പ്രദർശനം നടന്നത്.- സ്ഥലം: ക്യാപ്പിറ്റൽ ഫൈൻ ആർട്ട് ഗാലറി, കുലാലംപൂർ
- തിയതി: ഡിസംബർ 20 – 31
- മലേഷ്യൻ ടൂറിസം ചെയർമാൻ മുഹമ്മദ് ഷഫീഖ് അബ്ദുള്ള ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പ്രശസ്ത ക്യൂറിയേറ്റർ നാസർ ചപ്പാരപ്പടവ് അധ്യക്ഷത വഹിച്ചു. ഇന്ത്യയുൾപ്പെടെ പത്തോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളുടെ 71 ചിത്രങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്.
- കലാകാരന്മാരായ ഹാമിദ് മുഹമ്മദ്, ജാനിസ് ചാൻ, നാസർ ചപ്പാരപ്പടവ്, അംബിക ചത, സുരേശൻ വി പി, അഷിറ, ഡോക്ടർ രമേശൻ കെ, എങ് സോങ് ലിം, ഡോക്ടർ പ്രേമി, ഫാത്തിമ ശാഹുൽ, ഫിദ അബ്ദുൾ നാസർ, ജെഫ്കു ടങ്ങ്, ജെസ്സിക്ക ലൈ, കെ വി ജ്യോതിർലാൽ, കെ ടി യു ഗു, മാബ ജാഫർ, മാഹിയ ഹുസൈൻ, പ്രകാശൻ കുട്ടമത്ത്, റംല കെ വി കെ, റവിനാ എംപി, റോഷ്നി വിനോദ്, വിനോദ് പയ്യന്നൂർ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്.
