തിരുവനന്തപുരം.
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി തലസ്ഥാനം ചുറ്റാൻ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന കെഎസ്ആർടിസി സൗജന്യ സിറ്റി റൈഡ് സർവീസുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർവഹിച്ചു. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് സർവീസുകൾ സജ്ജീകരിച്ചിട്ടുള്ളത്. നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് തുടങ്ങുന്ന സർവീസ് മാസ്കോട്ട് ഹോട്ടൽ, എൽഎംഎസ്, മ്യൂസിയം, കനകക്കുന്ന്, വെള്ളയമ്പലം, ഗുരുദേവ പാർക്ക്, കോർപ്പറേഷൻ ഓഫീസ്, ഫൈൻ ആർട്സ് കോളേജ് വഴി തിരിച്ചെത്തും.