2026-ലെ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (NEST) രജിസ്ട്രേഷൻ തുടങ്ങി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സ് ചെയ്യാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. ഏപ്രിൽ മാസം ആദ്യ ആഴ്ചവരെയാണ് അപേക്ഷിക്കാനുള്ള അവസരം.