
മനാമ∙ പ്രവാസികളായ ആയിരക്കണക്കിന് യാത്രക്കാരെ വലക്കുന്ന സർവീസുകളുടെ കൃത്യത ഇല്ലായ്മയ്ക്കെതിരെയുള്ള ശക്തമായ പ്രതിഷേധം വ്യോമയാന മന്ത്രാലയത്തെ അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് രാജ്യസഭാ എം. പി മാരായ പി.പി സുനീറിനും,പി സന്തോഷ്കുമാറിനും ബഹ്റൈൻ നവകേരള നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. ലോക കേരള സഭ അംഗങ്ങളായ ഷാജി മൂതല, ജേക്കബ് മാത്യു എന്നിവർ ഈ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ലോക കേരള സഭാ സെക്രട്ടറിയേറ്റിൽ അറിയിച്ചു.