തിരുവനന്തപുരം : 2025 ഏപ്രിൽ 21 മുതൽ 30 വരെ തിരുവനന്തപുരത്ത് കനകക്കുന്ന് പാലസ് ഗ്രൗണ്ടിൽ നടക്കുന്ന സഹകരണ എക്സ്പോ-2025-ന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. സഹകരണ മേഖലയുടെ വളർച്ചയും, നവ കേരള സൃഷ്ടിയ്ക്കായി സഹകരണ മേഖലയുടെ പങ്ക് എന്നിവ ഉൾപ്പെടുന്ന 60 സെക്കൻ്റ ദൈർഘ്യമുള്ള HD (Dimensions-1080 x1920 pixels-Aspect Ratio-9:16, Orientation-Vertical) മലയാളം റീൽസുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഏറ്റവും മികച്ച റീൽസുകൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് 25,000/-, 15,000/-, 10,000/- രൂപ വീതം ക്യാഷ് അവാർഡുകൾ നൽകുന്നതായിരിക്കും. റീൽസ് cooperativeexpo2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കേണ്ടതാണ്. 2025 ഏപ്രിൽ 10 ആണ് എൻട്രികൾ അയക്കേണ്ട അവസാന തീയതി.