മസ്കത്ത് : 29-ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേള ഏപ്രിൽ 23 മുതൽ മെയ് 3 വരെ നടക്കും. നിരവധി സാംസ്കാരിക പരിപാടികളും വിപുലമായ പ്രദർശനങ്ങളും പ്രവർത്തനങ്ങളും മേളയിൽ ഉണ്ടായിരിക്കും.
Contents
ഒമാനിൽ നിന്നും വിദേശത്തു നിന്നുമുള്ള പ്രസാധകർ, വിതരണക്കാർ, എഴുത്തുകാർ എന്നിവർക്കുള്ള ഒരു പ്രധാന സാംസ്കാരിക വേദിയായി അന്താരാഷ്ട്ര പുസ്തകമേള വേദിയാകും. 34 രാജ്യങ്ങളിൽ നിന്നുള്ള 847 പുസ്തക പ്രസാധക കമ്പനികൾ കഴിഞ്ഞ മേളയിൽ പങ്കെടുത്തിരുന്നു.