Contents
മലപ്പുറം: പൊന്നാനിയില്‍ പുതിയ ബെവ്ക്കോ ഔട്ട്ലെറ്റിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര് പിടിയില്‍. ചമ്രവട്ടം ജങ്ഷനില്‍ ഉണ്ടായിരുന്ന ബെവ്ക്കോ ഔട്ട്ലെറ്റ് പുഴമ്പ്രത്തേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ ജനകീയ പ്രതിഷേധം തുടരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.ഇന്നലെ രാത്രിയാണ് മൂന്ന് അം?ഗ സംഘം പെട്രോള്‍ ബോബ് എറിഞ്ഞത്. മുന്‍വശത്തെ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നു. സിസിടിവി കാമറകളും നശിപ്പിക്കപ്പെട്ട നിലയിലാണ്.ബെവ്ക്കോ മാനേജരുടെ പരാതിയില്‍ പൊന്നാനി പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണ് പരിസരത്തെ താമസക്കാരായ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരാണ് കൃത്യം നടത്തിയതെന്നു കണ്ടെത്തിയത്.