
ന്യൂഡല്‍ഹി:മെയ് 8നു രാത്രിയും 9നു പുലര്‍ച്ചെയും പാകിസ്ഥാന് സൈന്യം ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയെന്നു സ്ഥിരീകരിച്ച് ഇന്ത്യ. പാകിസ്ഥാന് സൈന്യം പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പലതവണ ആക്രമണം നടത്തിയതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയിലും ആക്രമണമുണ്ടായി. 36 ഇടങ്ങളില്‍ 500 വരെ ഡ്രോണുകള്‍ ഉപയോ?ഗിച്ചാണ് പാക് ആക്രമണ ശ്രമമുണ്ടായത്. ഇതില്‍ 400 ഡ്രോണുകള്‍ ഇന്ത്യ വെടിവച്ചിട്ടു. ഇന്ത്യന്‍ സൈന്യം കൈനറ്റിക്, നോണ്‍ കൈനറ്റിക് മാധ്യമങ്ങളിലൂടെയാണ് ഈ ഡ്രോണുകളില്‍ ഭൂരിഭാ??ഗവും തകര്‍ത്തത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പരീക്ഷിച്ചറിയാനും ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ത്താനും ലക്ഷ്യമിട്ടാണ് ആക്രമണമെന്നു കരുതുന്നതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
പാകിസ്ഥാന് ഇന്ത്യയിലെ നാല് വ്യോമ കേന്ദ്രങ്ങളാണു ലക്ഷ്യമിട്ടത്. ഇതെല്ലാം വിഫലമാക്കാന്‍ ഇന്ത്യക്കായെന്നു സൈന്യം സ്ഥിരീകരിച്ചു. നിയന്ത്രണ രേഖയില്‍ മോര്‍ട്ടാറുകളും ഹെലി കാലിബര്‍ ആര്‍ട്ടിലറികളും ഉപയോ?ഗിച്ചാണ് പാക് ആക്രമണം. ആക്രമണത്തിനു തുര്‍ക്കി നിര്‍മിത ഡ്രോണുകള്‍ ഉപയോ?ഗിച്ചു. ഇതിന്റെ അവശിഷ്ടങ്ങള്‍ ഭട്ടിന്‍ഡയില്‍ നിന്നു കിട്ടി. പാകിസ്ഥാന് ഭട്ടിന്‍ഡ സൈനിക കേന്ദ്രം ലക്ഷ്യമിട്ടു. ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന് സൈന്യത്തിനു നാശനഷ്ടമുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകള്‍ തകര്‍ത്തതായും സൈന്യം വ്യക്തമാക്കി.
പാക് ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ജമ്മു കശ്മീരിലെ പൂഞ്ചിലുള്ള ക്രൈസ്റ്റ് സ്കൂളിനു സമീപത്ത് പാകിസ്ഥാന് നടത്തിയ ഷെല്‍ ആക്രമണത്തിലാണ് വിദ്യാര്‍ഥികള്‍ മരിച്ചത്. സ്കൂള്‍ അടച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
യാത്രാ വിമാനങ്ങളെ കവചമാക്കിയാണ് പാകിസ്ഥാന് ആക്രമണം നടത്തിയത്. ആക്രമണ സമയത്ത് യാത്രാ വിമാനങ്ങള്‍ക്കു വ്യോമപാത തുറന്നു കൊടുത്തു. ഈ സമയത്ത് ദമാമില്‍ നിന്നു ലാഹോറിലേക്ക് വിമാനമെത്തി. ഇന്ത്യ തിരിച്ചടിക്കുമ്പോള്‍ അതു സിവില്‍ വിമാനങ്ങള്‍ക്കു നേരെയാകാന്‍ വേണ്ടിയുള്ള ?ഗൂഢാലോചനയാണ് പാകിസ്ഥാന് നടത്തിയത്. പാക് നീക്കം തിരിച്ചറിഞ്ഞാണ് ഇന്ത്യ പക്ഷേ തിരിച്ചടിച്ചത്.
ആക്രമണത്തിനു പിന്നാലെ പാകിസ്ഥാന് പതിവു പോലെ ലോകത്തെ വഞ്ചിക്കാനുള്ള നുണകള്‍ പടച്ചുവിടുകയാണ്. ജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ധ വളര്‍ത്താനുള്ള ശ്രമമാണ് അവര്‍ ഇപ്പോഴും നടത്തുന്നത്. പൂഞ്ചിലെ ?ഗുരദ്വാര ഷെല്ലാക്രമണത്തില്‍ തകര്‍ത്തിരുന്നു. ?എന്നാല്‍ ?ഗുരുദ്വാര ഇന്ത്യയാണ് ആക്രമിച്ചതെന്നു വ്യാജ പ്രചാരണം നടത്താനാണ് പാകിസ്ഥാന് ശ്രമിക്കുന്നത്. ക്രിസ്ത്യന്‍ ദേവാലയം, സ്കൂള്‍ എന്നിവയും ആക്രമിച്ചു. എല്ലാ മര്യാദകളും ലംഘിച്ചാണ് പാകിസ്ഥാന് മുന്നോട്ടു പോകുന്നത്.
പാകിസ്ഥാന്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തു. പാക് സൈന്യത്തിനു കനത്ത നാശമുണ്ടാക്കാന്‍ ഇന്ത്യക്കായി. വി?ദേശകാര്യ സെക്രട്ടറി വിക്രം മിശ്രി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ്, കേണല്‍ സോഫിയ ഖുറേഷി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.