
മോഹന്‍ലാല്‍ ചിത്രം തുടരുമില്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന് പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് സം?ഗീത് പ്രതാപ്. മോഹന്‍ലാലിന്റെ കഥാപാത്രമായ ബെന്‍സിന്റെ അംബാസഡര്‍ മാര്‍ക്ക് 1 ഓടിച്ചു പോകുന്ന സം?ഗീത് പ്രതാപിന്റെ കിരണ്‍ എന്ന കഥാപാത്രം തിയറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്ക്കുകയയും ചെയ്തു. തുടരുമില്‍ സ്ക്രീന്‍ ടൈം വളരെ കുറവായിരുന്നെങ്കിലും മോഹന്‍ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ രം?ഗങ്ങളിലൊക്കെ സം?ഗീത് തകര്‍ത്തഭിനയിച്ചു.
ഇപ്പോഴിതാ തുടരുമിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് പറയുകയാണ് സം?ഗീത്. തുടരും പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് തരുണ്‍ മൂര്‍ത്തിയോട് എന്തെങ്കിലും വേഷമുണ്ടോയെന്ന് താന്‍ മെസേജ് അയച്ചു ചോദിക്കുകയായിരുന്നുവെന്ന് സം?ഗീത് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ തരുണ്‍ തനിക്കൊരു അതിഥി വേഷമുണ്ടെന്ന് പറഞ്ഞ് വിളിക്കുകയും ചെയ്തെന്ന് സം?ഗീത് ദ് ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മോഹന്‍ലാല്‍- ശോഭന ചിത്രത്തിന്റെ പ്രഖ്യാപനം വന്നപ്പോള്‍, എനിക്ക് എന്തെങ്കിലും കഥാപാത്രമുണ്ടോ എന്ന് ചോദിച്ച് ഞാന്‍ തരുണ്‍ മൂര്‍ത്തിക്ക് മെസേജ് അയച്ചു. തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം എന്നെ വിളിച്ച് ഒരു ചെറിയ അതിഥി വേഷം ഉണ്ടെന്ന് പറഞ്ഞു. എന്നാല്‍ അത് വെറും ഒരു കാമിയോ റോള്‍ ആയിരുന്നില്ല, സിനിമയില്‍ അതിന് ശരിക്കും പ്രാധാന്യമുണ്ടായിരുന്നു.
ലാലേട്ടന്റെ കഥാപാത്രത്തിന്റെ രണ്ട് പ്രിയപ്പെട്ട കാര്യങ്ങളായ കാറിനെയും മകനെയും ബുദ്ധിമുട്ടിക്കുന്ന ഒരാളായിട്ടാണ് അദ്ദേഹം ആ കഥാപാത്രത്തെക്കുറിച്ച് എന്നോട് പറഞ്ഞത്. അതൊരു രസകരമായ വേഷമായിരുന്നു. ലാലേട്ടനോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ വളരെ ആവേശത്തിലായിരുന്നു. ‘തുടരും’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ലാലേട്ടനൊപ്പം ശരിക്കും ഇടപെഴകാന്‍ അവസരം ലഭിക്കാത്തതിനാല്‍ എനിക്ക് അല്‍പ്പം സങ്കടമുണ്ടായിരുന്നു.
ആ സങ്കടം ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രത്തോടെ അവസാനിച്ചു. ആ സെറ്റില്‍ എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 9.30 വരെ ഞാന്‍ ലാലേട്ടനൊപ്പമായിരുന്നു. അതിശയകരമായ കാര്യമെന്താണെന്ന് വച്ചാല്‍, തുടരും റിലീസ് ചെയ്തത് ഞാന്‍ അതിന്റെ ഷൂട്ടിങ് തുടങ്ങി കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴായിരുന്നു.
അങ്ങനെ, ലാലേട്ടനെ ഞാന്‍ ആദ്യമായി കണ്ട അതേ ദിവസം തന്നെ സിനിമ റിലീസ് ചെയ്തു, ഞാന്‍ അദ്ദേഹത്തിന്റെ അടുത്തിരുന്ന് ഒരുമിച്ച് സിനിമ കണ്ടു. ആ ഒരു വര്‍ഷത്തിനുള്ളില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. അദ്ദേഹവുമായി ഇത്രയും അടുത്ത ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു.- സം?ഗീത് പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന് അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഹൃദയപൂര്‍വം. മാളവിക മോഹനന് ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.