
ചെന്നൈ: തമിഴ്നാട് തിരുപ്പൂര്‍ കങ്കയത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മൂന്നാര്‍ സ്വദേശികളായ നിക്സണ് എന്ന രാജ (46), ഭാര്യ ജാനകി (42), മകള്‍ ഹെമി മിത്ര (15) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഇളയ മകള്‍ മൗനശ്രീ ഗുരുതരാവസ്ഥയിലാണ്.മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റിലെ താമസക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിയ്ക്കുകയായിരുന്നു. മൂന്ന് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.