
കൊല്ലം: മുന്‍ കേരള ഫുട്ബോള്‍ ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി ജേതാവുമായ നജിമുദ്ദീന്‍ (72) അന്തരിച്ചു. കേരളം കണ്ട ഏറ്റവും മുകച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളാണ് നജിമുദ്ദീന്‍. 1973ല്‍ കേരളം പ്രഥമ സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുമ്പോള്‍ നിര്‍ണായകമായിരുന്നു നജിമുദ്ദീന്റെ പ്രകടനം.
8 വര്‍ഷം കേരളത്തിനായി കളിച്ച നജിമുദ്ദീന്‍ 20 വര്‍ഷത്തോളം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിന്റേയും തരമായിരുന്നു. 1973 മുതല്‍ ടൈറ്റാനിയത്തിനായി കളിച്ചു തുടങ്ങിയതോടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറിയത്.
1953ല്‍ കൊല്ലം തേവള്ളിയിലാണ് ജനനം. 1972ല്‍ കേരള യൂണിവേഴ്സിറ്റി താരമായി ഫുട്ബോള്‍ കരിയര്‍ തുടങ്ങിയ അദ്ദേഹം പിന്നീട് കേരളത്തിന്റെ ഏറ്റവും മികച്ച മുന്നേറ്റ താരമായി മാറി. 1973ല്‍ ടൈറ്റാനിയത്തിലൂടെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിലെത്തിയ നജിമുദ്ദീന്‍ ടീമിന്റെ പ്രഥമ കിരീട നേട്ടത്തില്‍ നിര്‍ണായക പ്രകടനവുമായ നിറഞ്ഞു. അന്ന് ഫൈനലില്‍ ക്യാപ്റ്റന്‍ മണി ഹാട്രിക്കടിച്ചപ്പോള്‍ അതില്‍ രണ്ട് ?ഗോളുകള്‍ക്കും വഴിയൊരുക്കിയത് നജിമുദ്ദീനാണ്. അന്ന് 19 വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
പിന്നീട് സ്റ്റാര്‍ സ്ട്രൈക്കറായി അദ്ദേഹം കളം വാണു. 1975ല്‍ കോഴിക്കോട് നടന്ന സന്തോഷ് ട്രോഫിയില്‍ അദ്ദേഹം മികച്ച താരമായി. മികച്ച താരത്തിനുള്ള ജിവി രാജ പുരസ്കാരവും നേടി. 1979ല്‍ കേരള ടീമിന്റെ ക്യാപ്റ്റനായും അദ്ദേഹം കളിച്ചു. 1981 വരെ നജിമുദ്ദീന്‍ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ ബൂട്ടു കെട്ടി.
1973 മുതല്‍ 1992 വരെ അദ്ദേഹം ടൈറ്റാനിയത്തിനായി കളിച്ചു. പിന്നീട് അവരുടെ പരിശീലകനായും മാറി. 1977ല്‍ ഇന്ത്യക്കായി അദ്ദേഹം കളിച്ചിട്ടുണ്ട്. റഷ്യ, ?ഗം?ഗറി ടീമുകള്‍ക്കെതിരെയാണ് ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്. അറ്റാക്കിങ് ഫുട്ബോളിലൂടെ വിസ്മയിപ്പിച്ച താരമാണ് അദ്ദേഹം. കേരളം സൃഷ്ടിച്ച എക്കാലത്തേയും മികച്ച മുന്നേറ്റക്കാരില്‍ ഒരാള്‍.