
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നിലവില്‍ വന്നു. നീണ്ടകര പാലത്തിന്റെ സ്പാനുകളെ ബന്ധിച്ച് ചങ്ങലയിട്ടു.കേരളതീരം വിടണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് ഇതര സംസ്ഥാന മത്സ്യബന്ധന ബോട്ടുകള്‍ മടങ്ങി.
മടക്കം ഉറപ്പാക്കാന്‍ കടലില്‍ പട്രോളിങ് ശക്തമാക്കി.
ഇന്നുമുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. തോണിയിലും ഇന്‍ബോര്‍ഡ് വള്ളത്തിലും മീന്‍പിടിത്തം നടത്തുന്ന പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്കു മാത്രമാണ് ഇക്കാലയളവില്‍ മത്സ്യബന്ധനത്തിന് അനുമതി. ഇരട്ട വള്ളങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടിത്തത്തിനു നിരോധനമുണ്ട്. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കാരിയര്‍ വള്ളങ്ങള്‍ കൊണ്ടുപോകുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തി.
ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്കി.
കൊച്ചിയില്‍ അപകടത്തില്‍പ്പെട്ട കപ്പലില്‍നിന്നും കണ്ടെയ്നറുകള്‍ കടലില്‍ മറിഞ്ഞശേഷം മത്സ്യബന്ധന മേഖല വലിയ പ്രതിസന്ധിയിലാണ്. ട്രോളിങ് നിരോധനം കൂടി വരുന്നതോടെ അവര്‍ ആശങ്കയുടെ നടുക്കടലിലായി.