
ബെംഗളൂരു : സുരക്ഷയെ കരുതി നടപ്പാക്കിയ പാനിക് ബട്ടണ്‍ സംവിധാനം കളിപ്പാട്ടമാക്കി ബെംഗളൂരു നഗരത്തിലെ യാത്രക്കാര്‍.പ്രതിദിനം 500 വ്യാജ കോളുകളാണ് ഗതാഗതവകുപ്പിന്റെ കണ്ട്രോള് സെന്ററില്‍ എത്തുന്നത്. വെറും കൗതുകത്തിന്റെപേരില്‍ വാഹനങ്ങളിലെ പാനിക് ബട്ടണ്‍ അമര്‍ത്തുന്നത് പതിവാക്കിയിരിക്കുകയാണ്.വെറുതേ പാനിക് ബട്ടനില്‍ അമര്‍ത്തുമ്പോള്‍ കണ്ട്രോള് സെന്ററില്‍ കോള്‍ എത്തും.എന്നാല്‍, പിന്നീട് കൂടുതല്‍ വിവരം തിരക്കുമ്പോഴാണ് ആരെങ്കിലും കളിയായി ചെയ്തതാണെന്ന് വ്യക്തമാകുന്നത്. വിദ്യാര്‍ഥികളാണ് ഇത്തരം നേരംപോക്ക് കാട്ടുന്നതെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ അറിയിച്ചു.യാത്രയ്ക്കിടെ സുരക്ഷാപ്രശ്നം നേരിട്ടാല്‍ അടിയന്തരമായി അറിയിക്കാനാണ് ടാക്സി തുടങ്ങിയ വാഹനങ്ങളില്‍ പാനിക് ബട്ടണ്‍ നിര്‍ബന്ധമാക്കിയത്.സംസ്ഥാനത്ത് ഇതുവരെ പൂര്‍ണമായും നടപ്പാക്കിയിട്ടില്ല. പാനിക് ബട്ടണ്‍ സംവിധാനമുള്ള വാഹനങ്ങളില്‍ ജനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്നാണ് കണ്ടെത്തിരിക്കുന്നത്.