
അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങിയപ്പോള്‍ പ്രദേശത്തുണ്ടായിരുന്നത് നിരവധി പേരെന്ന് റിപ്പോര്‍ട്ട്.
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന വിമാനം ഉച്ചയ്ക്ക് 1.38 നാണ് ടേക്ക് ഓഫ് ചെയ്തത്. പിന്നാലെ പ്രദേശത്ത് തകര്‍ന്നുവീഴുകയും ചെയ്തു
വലിയ അഗ്നിഗോളം സൃഷ്ടിച്ച് വിമാനം മെഡിക്കല്‍ കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ പതിച്ചപ്പോള്‍ ഉച്ചഭക്ഷണം കഴിക്കാനായി നിരവധി പേര് ഹോസ്റ്റല്‍ മെസ്സില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ദുരന്തത്തിന് ശേഷം പുറത്തുവന്ന ദൃശ്യങ്ങളിലും ഇതിന്റെ സൂചനകള്‍ ശക്തമായി നല്കുന്നു. മെസ് ഹാളില്‍ ഭക്ഷണ പാത്രങ്ങളും മറ്റ് അവശിഷ്ടങ്ങളും പരന്നു കിടക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.